09 October, 2024 07:35:27 PM
കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികന്‍റെ മൃതദേഹം കണ്ടെത്തി

ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് മേഖലയിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം കണ്ടെടുത്തു. വെടിയേറ്റ നിലയിലാണ് മൃതദേഹം. ഭീകരർ രണ്ടു ജവാന്മാരെ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ ദിവസമാണ്. ഒരു സൈനികൻ രക്ഷപ്പെട്ടു തിരിച്ചെത്തിയിരുന്നു.രണ്ടാമത്തെ ജവാനു വേണ്ടി സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്.
                                
                                        


