25 December, 2023 05:41:15 PM
ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ രണ്ട് പേർ മുങ്ങി മരിച്ചു

തൊടുപുഴ: ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു. തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോബിസ് ഐസക് (17), ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25) എന്നിവരാണ് മരിച്ചത്.
തൊമ്മൻകുത്ത് പുഴയിലെ മുസ്ലീം പള്ളിക്ക് സമീപത്തെ കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോളാണ് അപകടമുണ്ടായത്. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.