20 January, 2026 06:40:17 PM
മൂവാറ്റുപുഴയിൽ കിണറ്റിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ കിണറ്റിൽ വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ആയവന താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകൾ സഞ്ജനയാണ് മരിച്ചത്.മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.ഫയർഫോഴ്സ് എത്തി കുട്ടിയെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




