28 January, 2026 11:55:46 AM
മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ച് ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: കൂത്താട്ടുകുളം എം സി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മാടയ്ക്കല്‍ പീടിക തോമസ് എം. കോശി (74) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മകന്‍ ഫാ.സുനു ബേബി കോശി (40), മകന്റെ ഭാര്യ ലിജി റെയ്ച്ചല്‍ തോമസ് (36) എന്നിവര്‍ക്ക് പരുക്കേറ്റു. സംരക്ഷണഭിത്തിയിലിടിച്ചാണ് അപകടമുണ്ടാകുന്നത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടാകുന്നത്. കോട്ടയം ചെങ്ങന്നൂരില്‍ തൃശ്ശൂര്‍ ഭാഗത്ത് നിന്നും പുനലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം നിഷ്ടപ്പെട്ട് ആറൂര്‍ ചാന്ത്യം കവലയ്ക്ക് സമീപം റോഡരികിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തോമസിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.




