16 January, 2026 04:48:12 PM


എളമക്കരയിൽ അച്ഛനും ആറ് വയസ്സുകാരി മകളും മരിച്ച നിലയിൽ



കൊച്ചി: എറണാകുളം എളമക്കരയില്‍ മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ സ്വദേശികളായ പവിശങ്കര്‍, ആറുവയസുകാരി വാസുകി എന്നിവരാണ് മരിച്ചത്. കുടുംബപ്രശ്‌നങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആലപ്പുഴ സ്വദേശികളായ കുടുംബം മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം എളമക്കരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവസമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് പവിശങ്കര്‍ കിടപ്പുമുറിയിലെ ഫാനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ പവിശങ്കറിനെ കാണുന്നത്. തൊട്ടടുത്ത മുറിയില്‍ ബോധരഹിതയായി കിടക്കുന്ന മകളെയും കണ്ടെത്തി. ഉടന്‍ തന്നെ വാസുകിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918