10 January, 2026 01:13:39 PM


കൊച്ചി മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടു- വി കെ മിനി മോള്‍



എറണാകുളം: കൊച്ചി കോർപ്പറേഷൻ മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ പിന്തുണച്ചുവെന്ന് വി കെ മിനിമോൾ. ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തിൽ ഉയർന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയർ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമായിരുന്നു കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) ജനറൽ അസംബ്ലിയിൽ മേയറുടെ പരാമർശം. സഭാ നേതാക്കൾക്ക് നന്ദി പറഞ്ഞ മിനിമോൾ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K