06 January, 2026 09:27:04 AM


കാണാതായ യുവാവിന്‍റെ മൃതദേഹം കുമ്പളങ്ങി കായലിൽ



കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നു വെള്ളിയാഴ്ച മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുമ്പളങ്ങി കായലിൽ കണ്ടെത്തി. ഫോർട്ട്കൊച്ചി അമരാവതി കുലയാത്ത് തോമസ് ജോസിയുടെ മകൻ സ്റ്റീവോ തോമസ് (22) ആണ് മരിച്ചത്. മൃതദേ​ഹം കുമ്പളങ്ങി പഴയ പോസ്റ്റോഫീസിന് കിഴക്കു ഭാഗത്തുള്ള കായലിൽ നിന്നാണു കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്നു ഇറങ്ങി പോയെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് മൃദേഹം കായലിൽ നിന്നു കിട്ടിയത്. കായലിൽ ഒഴുകിനടന്ന മൃതദേഹം മുൻ പഞ്ചായത്തംഗം ആന്റണി പെരുംമ്പിള്ളിയും കുഞ്ഞുമോൻ കരിപ്പോട്ടും ചേർന്ന് പൊക്കിയെടുത്ത് കരയ്‌ക്കെത്തിക്കുകയായിരുന്നു. സ്റ്റീവോയുടെ അമ്മ: സിബിൾ. സഹോദരൻ: സ്റ്റീവൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 950