31 December, 2025 11:35:10 AM


സാൻവിച്ചിൽ ചിക്കൻ കുറഞ്ഞു; വിദ്യാർഥികൾ ചോദ്യം ചെയ്തപ്പോൾ മാനേജർ കത്തിയെടുത്തു



കൊച്ചി: സാന്‍വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യം ചെയ്തതിനെ ചൊല്ലി കയ്യാങ്കളി. ഇന്നലെ ഇടപ്പള്ളിയിലെ ചിക്കിങ് ഔട്ട്‌ലെറ്റിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളും ചിക്കിങ്ങ് മാനേജറും തമ്മിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. മാനേജര്‍ കത്തിയുമായി കയ്യേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥികളും സഹോദരങ്ങളും പരാതി നല്‍കി.

വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങളുടെ നേരെ മാനേജര്‍ കത്തിയുമായി പാഞ്ഞെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മാനേജറുടെ ഫോണ്‍ സഹോദരങ്ങള്‍ എടുക്കുന്നതും വിദഗ്ദമായി മാനേജറുടെ കയ്യിലെ കത്തി വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങള്‍ തന്നെ ആക്രമിച്ചെന്ന് മാനേജറും പരാതി നല്‍കിയിട്ടുണ്ട്. ഇരു കൂട്ടരുടേയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊച്ചിയില്‍ നടക്കുന്ന സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. മാനേജര്‍ പ്രശ്‌നമുണ്ടാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ സഹോദരന്മാരെ വിളിച്ച് വരുത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 933