31 December, 2025 12:45:20 PM
ഇടുക്കിയിൽ സ്വകാര്യബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ച് അപകടം

ഇടുക്കി: കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ ശബരിമല തീർഥാടകരുടെ ബസും സ്വകാര്യബസും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. തങ്കമണി-ചങ്ങനാശേരി റൂട്ടിൽ ഓടുന്ന അപ്പൂസ് എന്ന ബസും തമിഴ്‌നാട്ടിൽനിന്ന് ശബരിമല തീർഥാടകരുമായി വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പുല്ലുപാറയ്ക്ക് സമീപം കടുവാപാറയിലാണ് അപകടം.




