05 March, 2024 11:29:07 AM
കുട്ടി ബിഹാര്‍ സ്വദേശികളുടേത് തന്നെ; ഡിഎന്‍എ ഫലം പുറത്ത്

തിരുവനന്തപുരം: ചാക്കയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബിഹാർ സ്വദേശികൾക്ക് അനുകൂലമായി ഡി.എൻ.എ പരിശോധനാഫലം. ഇതോടെ കുട്ടി ബിഹാർ സ്വദേശികളായ മാതാപിതാക്കളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്. കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു നൽകാമെന്ന് കാണിച്ച് പൊലീസ് ശിശുക്ഷേമസമിതിക്ക് കത്തു നൽകി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയിൽ ഉൾപ്പെടെയുണ്ടായ വൈരുധ്യത്തെതുടർന്നാണ് ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നത്.
                    
                                
                                        


