14 November, 2026 06:39:58 PM


റിമി ടോമി ഇനി ലിബിൻ മാത്യുവിന് സ്വന്തം



മുംബൈ: മലയാളികളുടെ പ്രിയ ​ഗായിക റിമി ടോമി വിവാഹിതയായി. ബോഡി ബിൽഡറും ട്രെയ്‌നറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിത പങ്കാളി. മുംബൈയിലെ ഡോംബിവല്ലിയിൽ വച്ചായിരുന്നു വിവാഹം. വെള്ള നിറത്തിലെ ​ഗൗൺ ധരിച്ചു കൊണ്ട് പള്ളിയിലേക്ക് നടന്നുവരുന്ന റിമിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

അടുത്തിടെയാണ് താൻ വീണ്ടും വിവാഹതിയാകാൻ പോകുന്നുവെന്ന വിവരം തന്റെ യൂട്യൂബ് ചാനലിലൂടെ റിമി പങ്കുവച്ചത്. 'ദൈവം ഞങ്ങളുടെ കഥ എഴുതി, സ്‌നേഹം ഞങ്ങളെ ഒന്നിപ്പിച്ചു; വൈകാതെ ഞങ്ങള്‍ ഞങ്ങളുടെ എന്നെന്നേക്കുമുള്ള ജീവിതം ആരംഭിക്കും.

അവന്‍റെ സമയക്രമത്തില്‍ വിശ്വസിച്ചും അവന്‍റെ അനുഗ്രഹങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിച്ചും മനോഹരമായ ആ പുതിയ തുടക്കത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുന്നു.- എന്നാണ് വിവാഹത്തിന് മുൻപ് ലിബിന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നിരവധി ആരാധകരാണ് റിമിയ്ക്കും ലിബിനും വിവാഹ ആശംസകൾ നേരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940