24 April, 2026 01:11:07 PM


ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു



കൊച്ചി: ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം സംവിധായകൻ ബി ഉണ്ണിക‍ൃഷ്ണൻ രാജിവച്ചു.  ദീർഘകാലമായി ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. ഉണ്ണികൃഷ്ണൻ രാജിക്കത്ത് നൽകിയതിന് പിന്നാലെ ഫെഫ്ക അടിയന്തര ജനറൽ കൗൺസിൽ യോഗം ചേർന്നു. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ബി ഉണ്ണികൃഷ്ണനും പങ്കെടുക്കുന്നുണ്ട്.  പുതിയ നേതൃത്വം വരട്ടെ എന്ന് ഉണ്ണികൃഷ്ണൻ നിലപാട് സ്വീകരിച്ചതായാണ് വിവരം. എന്നാൽ‌, രാജി സംഘടന സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. ഫെഫ്ക രൂപീകരിച്ച കാലം മുതൽ ബി. ഉണ്ണികൃഷ്ണൻ നേതൃത്വത്തിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923