25 October, 2026 07:17:30 PM


സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് കോഴിക്കോട് തിരിതെളിഞ്ഞു



കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കോഴിക്കോട് ജില്ലയിൽ വർണാഭമായ തുടക്കം. പ്രധാന വേദിയായ എന്‍ഐടി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ മേള ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296