18 August, 2026 09:14:20 AM


സീരിയൽ നടി അനുമോൾ ​ഗുരുവായൂരപ്പന്റെ നടയിൽ വിവാഹിതയായി



സീരിയൽ നടിയും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. ഭുവനേശ് ആണ് വരൻ. ഇന്ന് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ടെലിവിഷൻ ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതയായ അനുമോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവായതും ജീവിതത്തിൽ വഴിത്തിരിവായി. സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. വിവാഹ ചിത്രങ്ങളും അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നടനും മോഡലുമാണ് ഭുവനേഷ്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലും പാടാത്ത പൈങ്കിളിയടക്കമുള്ള സീരിയലുകളിൽ വേഷമിട്ട താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം സ്വദേശിയാണ് അനുമോള്‍. നിരവധിപ്പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K