03 November, 2025 09:54:04 AM


സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും



തിരുവനന്തപുരം: മാറ്റി വെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിന് മന്ത്രി സജി ചെറിയാൻ തൃശ്ശൂരിൽ വെച്ചായിരിക്കും അവാർഡുകൾ പ്രഖ്യാപിക്കുക. 2024ലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ കമ്മിറ്റിയുടെ അവസാന ഘട്ട സ്ക്രീനിങ്ങ് കഴിഞ്ഞമാസം അവസാനത്തോടെ പൂർത്തിയായിരുന്നു.36 സിനിമകളാണ് അവസാനഘട്ടത്തിൽ മത്സരത്തിനുണ്ടായിരുന്നത്. മമ്മൂട്ടിയുടെ 'ഭ്രമയുഗം', 'ഫെമിനിച്ചി ഫാത്തിമ','വിക്ടോറിയ', 'മഞ്ഞുമ്മൽ ബോയ്സ്' തുടങ്ങിയ ചിത്രങ്ങൾ പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ടയിരുന്നു.

മമ്മൂട്ടി, വിജയരാഘവൻ, ആസിഫ് അലി എന്നിവരാണ് മികച്ച നടനുള്ള മത്സരത്തിൽ മുന്നിലുള്ളത്. മികച്ചനടിമാരുടെ പുരസ്‌കാരത്തിന് ദിവ്യപ്രഭ, കനി കുസൃതി, ഷംല ഹംസ എന്നിവർ മുന്നിട്ടുനിൽക്കുന്നു.സംവിധായകരുടെ മത്സരത്തിൽ ഏഴ് പേർ അവസാന റൗണ്ടിൽ ഉൾപ്പെട്ടെന്നാണ് വിവരം. നവാഗത സംവിധായകരായി മത്സരിക്കാൻ മോഹൻലാലും ജോജു ജോർജുമുണ്ടെന്നതും ഇത്തവണത്തെചലചിത്ര അവാർഡിന്റെ പ്രത്യേകതയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299