11 February, 2026 11:59:37 AM


നിര്‍മാതാവിന് ബിജു മേനോന്‍ 15 ലക്ഷം രൂപ നല്‍കണം- പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍



കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ലന്ന് ആരോപിച്ച് ബിജു മേനോനെതിരെ നിർമാതാവ് അനൂപ് കണ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു 10 ദിവസം സഹകരിക്കാം എന്ന് കരാറിൽ ഉണ്ടായിട്ടും നടന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല എന്നായിരുന്നു അനൂപ് കണ്ണൻ പ്രതികരിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 15 ലക്ഷം രൂപ അനൂപ് കണ്ണന് ബിജു നൽകണമെന്നും നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ട എന്നുമാണ് തീരുമാനം. നഷ്ടം നികത്തണം എന്ന് ആവശ്യപ്പെട്ടു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ബിജു മേനോന് മാസങ്ങൾക്ക് മുൻപ് കത്ത് നൽകിയിരുന്നു. നിർമാതാവിന് നൽകാനുള്ള തുക ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ ബിജുവിൻ്റെ പ്രതിഫലത്തിൽ നിന്ന് തുക ഈടാക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934