15 September, 2026 07:10:39 PM


അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി



തിരുവനന്തപുരം: നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്‌ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. അഹാന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചത്. "എന്റെ ഉറ്റ സുഹൃത്ത്, കാമുകൻ, പങ്കാളി, ആത്മമിത്രം, ആശ്വാസം പകരുന്ന കൂട്ട്, എന്റെ പ്രിയപ്പെട്ടവൻ- ഒപ്പം ഇപ്പോഴെന്റെ ഭർത്താവും! നിന്നോടൊപ്പമുള്ളപ്പോൾ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ താളത്തിലും മിടിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം. ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി നമുക്ക് മുന്നോട്ട് പോകാം." ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അഹാന കുറിച്ചു. നിമിഷും അഹാനയും തമ്മിലുള്ള പ്രണയവും ഇരുവരും പങ്കുവയ്ക്കാറുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും കുറച്ചകാലങ്ങളായി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനിടെ സെപ്റ്റംബർ 13 ന് കോവളത്ത് വച്ച ഇരുവരും വിവാഹിതരാവുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K