18 September, 2026 04:07:06 PM


മലപ്പുറത്ത് മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു



മലപ്പുറം: എടപ്പാൾ മാണൂരിൽ മുസ്ലിം ലീഗ് വിട്ട് 20 യുവാക്കൾ സിപിഐഎമ്മിൽ ചേർന്നു. ലീഗിൻ്റെയും കോൺഗ്രസിൻ്റെയും വർഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് സിപിഐഎമ്മിന്റെ ഭാഗമായതെന്ന് യുവാക്കൾ വ്യക്തമാക്കി. മുൻ എം.എസ്.എഫ്, കെ.എസ്.യു, യൂത്ത് ലീഗ് ഭാരവാഹികളും സജീവ പ്രവർത്തകരുമാണ് സി.പി.ഐ.എമ്മിന്റെ ഭാഗമായത്. മാണൂരിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനിൽ പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. യു.ഡി.എഫിന് ലഭിച്ച വലിയ തിരിച്ചടിയായാണ് ഈ പാർട്ടി മാറ്റം വിലയിരുത്തപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917