16 September, 2026 04:28:03 PM
വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി സ്ത്രീക്ക് പരിക്കേറ്റു. ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന തോട്ടി തട്ടിയാണ് കാൽനടയാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റത്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. മണിയൂർ ഹൈസ്കൂളിന് സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റാനായി കെഎസ്ഇബി ജീവനക്കാർ ജീപ്പിൽ കൊണ്ടുപോവുകയായിരുന്ന തോട്ടിയാണ് അപകടമുണ്ടാക്കിയത്.


