17 August, 2026 12:29:41 PM


ഓണക്കാല ചെലവ്; കേരളം 2200 കോടി കൂടി കടമെടുക്കുന്നു



തിരുവനന്തപുരം: ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശമ്പളം, പെന്‍ഷന്‍, ക്ഷേമ ആനുകൂല്യങ്ങള്‍, ബോണസ്, ഉത്സവബത്ത എന്നിവക്കായി പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള കടമെടുപ്പ് 14,400 കോടി രൂപയാകും. സര്‍ക്കാരിന് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301