04 August, 2026 06:19:16 PM


കോഴിക്കോട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



കോഴിക്കോട്: വയലിലെ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ കൊണ്ണാറമ്പ് സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം നടന്നത്. ചെറുപുഴ കരകവിഞ്ഞതിനെ തുടർന്ന് വീടിനോട് ചേർന്നുള്ള വയലിൽ വൻതോതിൽ വെള്ളം കയറിയിരുന്നു. ഈ വെള്ളക്കെട്ട് കാണാനായി സുഹൃത്തുക്കൾക്കൊപ്പം എത്തിയ സുഹൈൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഉടൻതന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഏറെനേരം തിരച്ചിൽ നടത്തിയ ശേഷമാണ് സുഹൈലിനെ കണ്ടെത്താനായത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 107