04 August, 2026 09:44:12 AM


കോഴിക്കോട് സ്വകാര്യ ബസിനുള്ളിൽ ഡ്രൈവർ ജീവനൊടുക്കിയ നിലയിൽ



കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസിനുള്ളിൽ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത് . പേരാമ്പ്ര–വടകര–ചാനിയംകടവ് റൂട്ടിൽ സർവീസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958