18 June, 2026 01:29:58 PM


വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ കേസ്



കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് തട്ടിപ്പ്. 300 കോടി രൂപയുടെ ടെന്‍ഡര്‍ ലഭിച്ചെന്ന് വ്യാജ രേഖ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. തുറമുഖ അധികൃതരുടെ പരാതിയില്‍ മലപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു. വ്യാജരേഖ കാണിച്ച് പലരില്‍ നിന്നും പ്രതി പണം തട്ടിയെന്നാണ് കേസ്. പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

വിഴിഞ്ഞം എം ഡി ആയിരുന്ന ദിവ്യ എസ് അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് പ്രതി വ്യാജരേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍പും പല കേസുകള്‍ പ്രിതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം പേര് മറച്ചുവെച്ചാണ് പ്രതി വ്യാജ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. തനിക്ക് 300 കോടിയുടെ ഒരു ടെന്‍ഡര്‍ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി വ്യാജരേഖ ഉണ്ടാക്കുകയും വ്യാജരേഖ മറ്റുപലരെയും കാണിക്കുകയും ചെയ്തു.

പ്രതി കൊച്ചിയില്‍ ഒരു ബിസിനസ്സ് സമ്മിറ്റ് വിളിച്ച് ചേര്‍ക്കുകയും പ്രധാനപ്പെട്ട പലരെയും ക്ഷണിക്കുകയുടെ ചെയ്തിരുന്നു. വ്യാജ ടെന്‍ഡര്‍ നടപടിയുടെ വിവരങ്ങള്‍ കാണിച്ച് വിഴിഞ്ഞം ഇന്‍ഡര്‍നാഷണല്‍ ഡീപ്പ് വാട്ടര്‍ കണ്ടെയനര്‍ ട്രാന്‍ഷിപ്പ്മെന്റ് പോര്‍ട്ട് ബന്ധപ്പെട്ട് കരാര്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് പരിപാടിയില്‍ പങ്കടുക്കുവാന്‍ എത്തിയവരെ തെറ്റുദ്ധരിപ്പിക്കുകയായിരുന്നു. തട്ടിപ്പിനിരയായവരില്‍ ഒരു തെന്നിന്ത്യന്‍ നടിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിക്ക് രാജ്യത്തിന് പുറത്തും ബിസിനസ്സ് ഇടപാടുകള്‍ ഉണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിനിരയായവരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932