17 June, 2026 08:04:48 PM


മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് 75കാരി മരിച്ചു



മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. ഇന്നലെ മരിച്ച മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് ആലിപ്പറമ്പ് സ്വദേശിനി മരണപ്പെട്ടത്. മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിൽ ഇന്ന് ഇവർക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. 

ഇന്ന് സംസ്ഥാനത്താകെ 12 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ഇതോടെ ഈ മാസം മാത്രം രോഗബാധിതരുടെ എണ്ണം 91 ആയി. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്പെക്ടർമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302