12 June, 2026 10:45:13 AM
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ചുരം ഇറങ്ങി വരികയായിരുന്ന വാൻ ഏഴാം വളവിന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനം നിയന്ത്രണം വിട്ടെന്ന് മനസ്സിലാക്കിയ ഡ്രൈവർ ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്ന് വാൻ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാൻ ഒരു മരത്തിൽ തട്ടി നിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിക്കാതെ നിന്നത് വൻ ദുരന്തം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. അപകടത്തെ തുടർന്ന് ഗതാഗത തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു.




