26 May, 2026 08:44:45 PM


ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: പ്ര​തി​ക​ള്‍​ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി



കൊ​ച്ചി: ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ല്‍ ആ​കാ​ശ് തി​ല്ല​ങ്കേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള 17 പ്ര​തി​ക​ള്‍​ക്കും ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ക്ഷ​ന്‍ കോ​ട​തി​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. മൂ​ന്നാം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി റൂ​ബി കെ. ​ജോ​സ് ആ​ണ് ഇ​ന്ന​ലെ വി​ചാ​ര​ണ​ക്കി​ടെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​ക​ളെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്യാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തേതു​ട​ര്‍​ന്നാ​ണ് പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ 18നാ​ണ് കേ​സി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. ഒ​ന്നാം സാ​ക്ഷി റി​യാ​സി​നെ വി​സ്ത​രി​ച്ച​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ല്‍ വാ​ദി​ച്ചെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ അ​പ്പീ​ല്‍ ന​ല്‍​കി​യി​രു​ന്നു.

2018 ഫെ​ബ്രു​വ​രി 12നാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ഷു​ഹൈ​ബ് (29) കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം രാ​ത്രി ചാ​യ​ക്ക​ട​യി​ല്‍ ഇ​രി​ക്കു​ന്ന​തി​നി​ടെ ഷു​ഹൈ​ബി​നെ ബോം​ബെ​റി​ഞ്ഞ ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​കാ​ശ് തി​ല്ല​ങ്കേ​രി, പ​ഴ​യ​പു​ര​യി​ല്‍ ര​ജി​ല്‍ രാ​ജ്, കൃ​ഷ്ണ നി​വാ​സി​ല്‍ ദീ​പ്ച​ന്ദ്, ത​യ്യു​ള്ള​തി​ല്‍ ടി.​കെ. അ​സ്‌​ക​ര്‍, മു​ട്ടി​ല്‍​വീ​ട്ടി​ല്‍ കെ. ​അ​ഖി​ല്‍, പു​തി​യ​പു​ര​യി​ല്‍ പി.​പി. അ​ന്‍​വ​ര്‍ സാ​ദ​ത്ത്, നി​ലാ​വി​ല്‍ സി. ​നി​ജി​ല്‍, പി.​കെ. അ​ഭി​നാ​ഷ്, എ. ​ജി​തി​ന്‍, സാ​ജ് നി​വാ​സി​ല്‍ കെ. ​സ​ഞ്ജ​യ്, ര​ജ​ത് നി​വാ​സി​ല്‍ കെ. ​ര​ജ​ത്ത്, കെ.​വി. സം​ഗീ​ത്, കെ. ​ബൈ​ജു, കെ.​പി. പ്ര​ശാ​ന്ത്, എ.​പി. സ​നീ​ഷ്, മു​ട്ടി​ല്‍ എ.​കെ. സു​ബി​ന്‍, കേ​ളോ​ത്ത് വി. ​പ്ര​ജി​ത്ത് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301