05 May, 2026 01:31:52 PM


കൊടുവള്ളിയിൽ യുഡ‍ിഎഫ് വിജയാഘോഷത്തിനിടെ ലീഗ് പ്രവര്‍ത്തകൻ കുഴഞ്ഞുവീണു മരിച്ചു



കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ൽ യു​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ മു​സ്‌​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ടു​വ​ള്ളി പ​ന്നൂ​ർ സ്വ​ദേ​ശി ഹാ​ഷി​ദ് അ​ലി ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് ഹാ​ഷി​ദ് അ​ലി കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​വാ​സി​യാ​യ ഹാ​ഷി​ദ് ര​ണ്ട് മാ​സം മു​ന്പാ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്കാ​യി എ​ത്തി​യ​ത്. സം​സ്കാ​രം പ​ന്നൂ​ർ ജു​മു​അ മ​സ്ജി​ദി​ൽ ന​ട​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291