30 April, 2026 09:21:48 AM
വടകരയിൽ വിവാഹ വീട്ടിൽ മോഷണം; മൂന്ന് പവന്‍റെ സ്വര്‍ണമാല കവർന്നു

കോഴിക്കോട്: വടകരയില്‍ വിവാഹ വീട്ടില്‍ മോഷണം. പടിക്കല്‍ താഴെ പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് പവന്‍ സ്വര്‍ണമാലയാണ് മോഷണം പോയത്. വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു മകളുടെ വിവാഹം. വിവാഹത്തിന്റെ ഭാഗമായി നടത്തിയ ഡി ജെ പാര്‍ട്ടിയുടെ തയ്യാറെടുപ്പിനിടെയാണ് സ്വര്‍ണം കാണാതായത്. അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. എന്നാല്‍ മോഷണം പോയ മാലയോടൊപ്പമുണ്ടായിരുന്ന മറ്റ് ആഭരണങ്ങള്‍ ഒന്നും നഷ്ടമായിട്ടില്ല.




