06 April, 2026 02:05:11 PM
കോൺഗ്രസ് ചതിച്ചു: പ്രിയങ്ക പ്രചാരണത്തിന് എത്തുമ്പോൾ പ്രതിഷേധിക്കും- എൻ.എം. വിജയന്റെ കുടുംബം

സുല്‍ത്താന്‍ ബത്തേരി: നിയസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഐ സി ബാലകൃഷ്ണന്റെ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എംപി എത്തുമ്പോള്‍ ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് എന്‍ എം വിജയന്റെ കുടുംബം. ബുധനാഴ്ചയാണ് പ്രിയങ്ക ബത്തേരിയില്‍ എത്തുക. കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് പ്രിയങ്ക ഉറപ്പു നല്‍കിയിരുന്നെങ്കിലും കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നല്‍കി കോണ്‍ഗ്രസ് ചതിച്ചുവെന്ന് എന്‍ എം വിജയന്റെ കുടുംബം പറഞ്ഞു.
കോണ്‍ഗ്രസും പ്രിയങ്ക ഗാന്ധിയും കുടുംബത്തെ വഞ്ചിക്കുകയാണെന്നും എംപിയുടെ ഈ നീതികേട് പൊറുക്കാന്‍ കഴിയില്ലെന്നും എന്‍ എം വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും പറഞ്ഞു. അച്ഛന്റെ മരണത്തിന് കാരണക്കാരായ കുറ്റക്കാരെ മാറ്റിനിർത്തുമെന്നും സംരക്ഷിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വീട്ടിലെത്തി ഉറപ്പു നൽകിയതാണ്. പാർട്ടി നിങ്ങൾക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ കേസിൽ പ്രതിയായ ഐ സി ബാലകൃഷ്ണന് സീറ്റ് നൽകി ഇപ്പോൾ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനും എത്തുകയാണ്. കോൺഗ്രസും പ്രിയങ്ക ഗാന്ധിയും എൻ എം വിജയൻറെ കുടുംബത്തെ വഞ്ചിക്കുകയാണ്.
പ്രിയങ്ക ഗാന്ധിയുടെ ഈ നീതികേട് പൊറുക്കാൻ കഴിയാത്തതാണ്. പിതാവിന്റെയും സഹോദരന്റെയും മരണത്തിന് കാരണക്കാരൻ ആയ ഐ സി ബാലകൃഷ്ണനെ പരാജയപ്പെടുത്താൻ പിതാവിനെ സ്നേഹിക്കുന്ന കോൺഗ്രസുകാർ തയ്യാറാകണമെന്നും കുടുംബം വ്യക്തമാക്കി.
ആത്മഹത്യപ്രേരണക്കേസില്‍ പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കുടുംബം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്‍ എം വിജയന്റെ ജീവനേക്കാള്‍ വിലയുണ്ടോ ഐ സി ബാലകൃഷ്ണന്‍റെ പണത്തിനെന്ന് കുടുംബം ചോദിച്ചിരുന്നു. സ്വന്തം പാര്‍ട്ടി നേതാവിന്റെ മരണത്തിന് ഉത്തരവാദിയായ എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് എന്തിനാണെന്ന് എം എന്‍ വിജയന്റെ മകന്‍ വിജേഷും മരുമകള്‍ പത്മജയും സമൂഹമാധ്യമത്തിലൂടെ ചോദിച്ചത്.




