04 April, 2026 12:37:02 PM
കാസർകോട് അഞ്ച് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂര മർദനം; പ്രതി അറസ്റ്റിൽ

കാസർഗോഡ്: അഞ്ച് വയസുകാരനോട് രണ്ടാനച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. കാസർഗോഡ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ കുട്ടിയാണ് ക്രൂരമർദ്ദനത്തിനിരയായത്. സംഭവത്തിൽ രണ്ടാനച്ഛനായ ഷൗക്കത്തലിയെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജെ.ജെ ആക്ട് ഉള്‍പ്പടെചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തു.
മാര്‍ച്ച് 31-നും ഏപ്രില്‍ ഒന്നിനുമാണ് സംഭവം നടന്നത്. കുട്ടിയുടെ നിലവിളി ശബ്ദം ശ്രദ്ധയിൽപ്പെട്ട അയല്‍വാസിയാണ് ദൃശ്യം പകര്‍ത്തിയത്. അയല്‍വാസി ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിന് അയച്ചുകൊടുത്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് രണ്ടാനച്ഛന്‍ ഷൗക്കത്തലിയെ വിളിച്ചു വരുത്തുകയും കേസെടുക്കുകയുമായിരുന്നു.
കുട്ടിയുടെ പിതാവും മാതാവും വിവാഹമോചിതരായിട്ട് 3 വര്‍ഷമായി. രണ്ടാനച്ഛനൊപ്പമാണ് 3 കുട്ടികളും അമ്മയും താമസിക്കുന്നത്. ഇവരില്‍ ഏറ്റവും ഇളയ കുട്ടിക്കാണ് മര്‍ദനമേറ്റത്. യാതൊരു കാരണവുമില്ലാതെയാണ് ഇയാള്‍ പതിവായി കുട്ടികളെ ആക്രമിക്കുന്നത്. രണ്ടാനച്ഛന്‍ ഐസ് വച്ച് മുഖത്ത് ഇടിച്ചതായും ചവിട്ടിയതായും മുടിപിടിച്ച് വലിച്ചതായും കുട്ടി പറഞ്ഞു.



