18 March, 2026 09:25:45 AM


കൊയിലാണ്ടിയിൽ ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം



കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൊല്ലം സ്വദേശി നന്ദകിഷോര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും മലബാര്‍ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K