30 December, 2025 09:21:29 AM


കൊച്ചി ബ്രോഡ്‌വേയില്‍ വന്‍ തീപിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു



കൊച്ചി: എറണാകുളം ന​ഗരത്തിലെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. 12 ഓളം കടകൾ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് തീപിടിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ 11 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K