22 December, 2025 11:26:42 AM


തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം



പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. തുലാപ്പള്ളി ആലപ്പാട്ട് വെച്ചാണ് തീർഥാടകരുടെ വാഹനമിടിച്ച് അപകടമുണ്ടാകുന്നത്. ദർശനം കഴിഞ്ഞ് മടങ്ങിയ മിനിബസ് തുലാപ്പള്ളി പുളിയംകുന്ന് മല ഇറക്കം ഇറങ്ങി വരവേ നിയന്ത്രണം വിട്ട് രണ്ട് കാറിലും മറ്റൊരു ബസ്സിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട മിനി ബസിലുണ്ടായിരുന്നവര്‍ ചികിത്സയിൽ. ബസിൻ്റെ മുൻഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307