09 December, 2025 06:47:15 PM
മലയാറ്റൂരില്‍ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: മലയാറ്റൂരില്‍ നിന്ന് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടങ്ങമറ്റം സ്വദേശിനി ചിത്രപ്രിയ ആണ് മരിച്ചത്. സെബിയൂര്‍ റോഡിലെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കൊലപാതകമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.




