07 December, 2025 12:13:43 PM
വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരനെ പുലി കടിച്ചുകൊന്നു

തമിഴ്‌നാട്: വാൽപാറയിൽ പുലിയുടെ ആക്രമണത്തിൽ നാലുവയസുകാരൻ മരിച്ചു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകനായ സൈബുൾ ആണ് മരിച്ചത്. പ്രദേശത്ത് പുലിയുടെ ആക്രമണം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.




