05 December, 2025 03:54:55 PM
നെടുങ്കണ്ടത്ത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 5 പേർക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടത്ത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട അഞ്ചുപേർക്ക് പരിക്ക്. കമ്പംമെട്ട് – വണ്ണപ്പുറം സംസ്ഥാനപാതയിൽ ഇടത്തറമുക്കിന് സമീപമാണ് അപകടമുണ്ടായത്. രാവിലെ എട്ടുമണിയോട് കൂടിയാണ് സംഭവം. അമിത വേഗതയിൽ എത്തിയ വാഹനം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. കുത്തിറക്കത്തിൽ 50 മീറ്ററോളം പാഞ്ഞ വാഹനം മരത്തിൽ ഇടിച്ചാണ് നിന്നത്.
വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീ തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ തൂക്കുപാലത്തും നെടുങ്കണ്ടത്തുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തെക്കേമുറി അനീഷിന്റെ ഏലത്തോട്ടത്തിലേക്കാണ് വാഹനം പതിച്ചത്. മേഖലയിൽ ക്രാഷ് ബാരിയറുകളുടെ അഭാവം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.




