02 December, 2025 09:17:40 AM
സൂറത്ത് എൻഐടിയിൽ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് എന്‍ഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ജീവനൊടുക്കി. തൃശൂര്‍ സ്വദേശി അദ്വൈത് നായരാണ് ജീവനൊടുക്കിയത്. ഇന്നലെ പൂലര്‍ച്ചെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
അദ്വൈതിൻ്റെ മരണത്തിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അദ്വൈതിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ വാർഡൻ അലംഭാവം കാണിച്ചെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. വിദ്യാർത്ഥിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തി. അതേസമയം വിദ്യാർത്ഥിക്ക് ചികിത്സ ലഭ്യമാക്കിയെന്നാണ് എൻഐടി അധികൃതരുടെ വാദം.




