27 November, 2025 12:23:21 PM


നിലമ്പൂരിൽ കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം



നിലമ്പൂർ: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ഷാരു ആണ് കൊല്ലപ്പെട്ടത്. നിലമ്പൂർ അകമ്പാടം അരയാട് എസ്റ്റേറ്റിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജാർഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട ഷാരു. എസ്റ്റേറ്റിൽ നിന്ന് ടാപ്പിംഗ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. ഷാരുവിനെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. വനംവകുപ്പും പൊലീസും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മാറ്റും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927