26 November, 2025 10:07:32 AM


രാഹുല്‍ നിരപരാധിത്വം തെളിയാതെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ല- കെ. മുരളീധരൻ



തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. നിരപരാധിത്വം തെളിയും വരെ രാഹുലിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നാണ് കെ. മുരളീധരൻ്റെ പ്രസ്താവന. പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നും നേതാക്കളുമായി വേദി പങ്കിടാനും അനുവദിക്കില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

തദ്ദേശതെരഞ്ഞെടുപ്പിൽ പരസ്യപ്രചാരണത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഇറങ്ങുന്നതിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം ഉയരുകയാണ്. വിഷയത്തിലും കെ. മുരളീധരൻ പ്രതികരിച്ചു. പൊതുപ്രവർത്തകൻ എന്ന നിലയിലാണ് രാഹുൽ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നതെന്നായിരുന്നു കെ. മുരളീധരൻ്റെ പ്രസ്താവന. അത് തടയാൻ പാർട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303