23 November, 2025 11:45:19 AM
കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; ലോറി ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ചെറുതാഴം രാമപുരത്ത് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് പിടികൂടി.പതിനായിരം ലിറ്ററോളം സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കർണാടകയിൽ നിന്ന് വന്ന ലോറിയാണ് പൊലീസ് പിടികൂടിയത്.




