20 November, 2025 03:20:06 PM


ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ പത്മകുമാര്‍ അറസ്റ്റിൽ



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്പി ശശിധരന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യൽ ആരംഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K