19 November, 2025 09:30:32 AM


വെഞ്ഞാറമൂട്ടിൽ എസ്ഐആർ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു



തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (എസ്‌ഐആർ) ജോലിക്കിടെ വെഞ്ഞാറമൂട്ടിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ അനിൽ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം ജോലി സംബന്ധമായി വലിയ സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.

ഒരു വീട്ടിൽ എന്യൂമറേഷൻ ഫോം നൽകി തിരിച്ചിറങ്ങുന്നതിനിടെ അനിൽ കുഴഞ്ഞുവീഴുകയായിരുന്നു. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎൽഒ ആണ്. അനിലിനെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307