08 November, 2025 07:10:23 PM
വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം; വിഡിയോ പങ്കുവെച്ച് റെയില്‍വേ, വിവാദമായതോടെ പിന്‍വലിച്ചു

കൊച്ചി: ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ റെയില്‍വേയാണ് എക്‌സില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. ദേശഭക്തി ഗാനമെന്ന നിലയിലാണ് ദക്ഷിണ റെയില്‍വേ ഈ ഗാനം പങ്കുവെച്ചിരിക്കുന്നത്.
' ഉദ്ഘാടന സ്പെഷ്യൽ എറണാകുളം - കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൽ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂൾ വിദ്യാർഥികൾ കോച്ചുകളിൽ ദേശഭക്തി ഗാനങ്ങൾ നിറച്ചു.' എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാദമായതോടെ വിഡിയോ എക്സില്‍നിന്നു പിന്‍വലിച്ചു.




