07 November, 2025 02:32:38 PM


ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; മുഖ്യപ്രതി പിടിയിൽ



തൃശൂർ: ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണി തുടർന്ന് വ്യാപാരിയായ മുസ്തഫ ജീവനൊടുക്കിയതിൽ മുഖ്യപ്രതി പിടിയിൽ. നെന്മിനി സ്വദേശി പിടിയിൽ പ്രഹ്ലേഷിനെയാണ് മുംബൈയിൽ നിന്ന് പിടികൂടിയത്. കൊള്ളപലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നതായി കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഒക്‌ടോബർ 10ന് മുസ്തഫ ജീവനൊടുക്കിയത്. പ്രഹ്ലേഷ് , കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസ് എന്നിവർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് മരിക്കുന്നതിന് മുൻപ് എഴുതിയ കുറിപ്പിൽ പരാമർശിച്ചിരുന്നു.

നിസാരത്തുകയുടെ പേരിൽ സ്വന്തം സ്ഥലമടക്കം വ്യാപാരിയിൽ നിന്ന് ഇയാൾ എഴുതി വാങ്ങിയിരുന്നു. കൂടാതെ ലക്ഷകണക്കിന് രൂപ പലിശയായി നൽകിയിട്ടും അതൊന്നും കണക്കിൽപ്പെടുത്താതെ വ്യാപാരിയെ ഇയാൾ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. 20 % നിരക്കിൽ കൊള്ളപ്പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ പണം പലിശയ്ക്ക് നൽകിയിരുന്നത്.

വ്യാപാരിയുടെ ആത്മഹത്യയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രിഗിലേഷിൻ്റെ വീടിൻ്റെ പൂട്ടു പൊളിച്ച് നടത്തിയ പൊലീസ് പരിശോധനയിൽ വീട്ടിൽ നിന്നും രണ്ട് കാറുകളും മുദ്രപത്രങ്ങളും ആധാരങ്ങളും പിടിച്ചെടുത്തു. പണം പലിശയ്ക്ക് നൽകിയ ദിവേകിന്റെ വീട്ടിൽ നിന്നും മറ്റ് വ്യക്തികളുടെ ആർസി ബുക്കുകളും സാമ്പത്തിക രേഖകളും ആണ് പൊലീസ് കണ്ടെടുത്തത്. ഈ ഇടപാടുകളിൽ പൊലീസ് അന്വേഷണം നടത്തും. ഒക്ടോബർ 10നാണ് ഗുരുവായൂർ സ്വദേശി മുസ്തഫ ജീവൻ ഒടുക്കിയത്. 6 ലക്ഷം രൂപ പലിശയ്ക്ക് എടുത്ത മുസ്തഫ നാല്പതു ലക്ഷത്തിലധികം രൂപ അടച്ചിട്ടും പലിശക്കാർ ഭീഷണി തുടരുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K