04 November, 2025 09:14:48 AM


മുഖ്യമന്ത്രിയെ കണ്ട് മടങ്ങവെ സുഹൃത്ത് കുഴഞ്ഞുവീണ് മരിച്ചു



കണ്ണൂര്‍: മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടയാള്‍ കുഴഞ്ഞ് വീണ് മരിച്ചു. തോട്ടട വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സാരഥിയില്‍ എന്‍ എം രതീന്ദ്രനാണ് (80) മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ ഗസ്റ്റ് ഹൗസിന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രതീന്ദ്രനെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം. മുഖ്യമന്ത്രിയുമായി വ്യക്തിപരമായി സൗഹൃദമുണ്ടായിരുന്നു ആളായിരുന്നു രതീന്ദ്രന്‍. ചൊവ്വ സഹകരണ സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ ജില്ല ആശുപത്രിയില്‍ മുഖ്യമന്ത്രി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരെത്തി അനുശോചനം രേഖപ്പെടുത്തി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 941