27 October, 2025 05:47:16 PM
മഴക്കെടുതി; അങ്കമാലിയില്‍ ഇടിമിന്നലേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ ഇടിമിന്നലേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. 36 വയസായിരുന്നു. മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. മ്യതദേഹം മൂക്കന്നൂര്‍ MAGJ ആശുപത്രിയില്‍.
 
                                
 
                                        


