21 October, 2025 07:18:53 PM


തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ ടയർ ഊരിത്തെറിച്ച് ഓടയിൽ വീണു



തിരുവനന്തപുരം: നെടുമങ്ങാട്-എട്ടാംകല്ലിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലെ ഇടതുവശത്തെ ടയർ ഊരിത്തെറിച്ചു. തിരുവനന്തപുരം കിഴക്കേക്കോടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസ്സിലാണ് അപകടമുണ്ടായത്. ഊരിത്തെറിച്ച ടയർ സമീപത്തെ ഓടയിലേക്ക് പതിച്ചു. അപകടസമയം ബസ്സിൽ നാല് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ടയർ ഊരിത്തെറിച്ച ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ഇത് കാരണം വലിയ അപകടം ഒഴിവാകുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബസ്സിൽഅധികം യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 309