18 October, 2025 09:48:08 AM
ഇടുക്കിയിൽ അതിശക്തമായ മഴ; മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നു. ഡാമിന്റെ 3 ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 163 ഘനയടി വെള്ളം ഡാമില്‍ നിന്ന് ഒഴുക്കിവിടുന്നു. വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാല്‍ തന്നെ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം പുറത്തേക്ക് ഒഴുക്കി വിടാൻ സാധ്യത ഉള്ളതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം രാവിലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ ഇടുക്കി ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.