02 February, 2024 05:15:19 PM
രഘുറാം രാജൻ രാഷ്ട്രീയത്തിലേക്ക്; മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭാ സ്ഥാനാർഥിയായേക്കും

മുംബൈ: രഘുറാം രാജൻ രാജ്യസഭയിലേക്ക്. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ മഹാരാഷ്ട്രയിൽ നിന്നു മഹാവികാസ് അഘാഡി സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്കു മത്സരിക്കും.  288 അംഗ നിയമസഭയിൽ മഹാവികാസ് അഘാഡിക്ക് 79 എംഎൽഎമാരുണ്ട്. ഒഴിവു വരുന്ന ആറു സീറ്റിൽ കുറഞ്ഞത് ഒരു സീറ്റിലെങ്കിലും ജയിക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനുണ്ട്. 
അടുത്തു തന്നെ രഘുറാം രാജൻ കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുക്കും.  2013-16 കാലത്ത് റിസർവ് ബാങ്ക് ഗവർണറായിരുന്നു. നരേന്ദ്രമോദി സർക്കാരിന്റെ കടുത്ത വിമർശകനായ രാലുറാം രാജൻ പാർലമെന്റിലെത്തുന്നത് ശ്രദ്ധേയമാണ്.
                    
                                
                                        


