10 October, 2025 04:33:59 PM
ലോറിയിടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു, തൃശൂര്‍ - എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശൂര്‍: ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഹൈ വോള്‍ട്ടേജ് പ്രവഹിക്കുന്ന സമയമായിരുന്നതിനാല്‍ കമ്പിയില്‍ നിന്നും തീപ്പൊരി ചിതറിവീണു എങ്കിലും ഗ്യാസിലിന്‍ഡറുകളിലേക്ക് തീ പടര്‍ന്നില്ല. ഉച്ചയ്ക്ക് 12:30 യോടെ ആയിരുന്നു അപകടം.
കൊച്ചിയില്‍ നിന്നും ഭാരത് പെട്രോളിയത്തിന്റെ ഗ്യാസിലിണ്ടറുകളുമായി വന്ന ലോറിയാണ് റെയില്‍വേ ഗേറ്റില്‍ ഇടിച്ചത്. പരശുരാം എക്‌സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടക്കുകയായിരുന്നു. ഈ സമയത്താണ് ലോറി ഇടിച്ചത് . ഇടിയുടെ ആഘാതത്തില്‍ ഗേറ്റ് മുറിഞ്ഞു വൈദ്യുതി കമ്പിയിലേക്ക് വീണു. ഇതോടെ വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. ചാലക്കുടിയില്‍ നിന്നും എന്‍ജിനീയറിങ് വിഭാഗം എത്തി തകരാറുകള്‍ പരിഹരിച്ചു. തുടര്‍ന്ന് രണ്ടരയോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.